സ്ത്രീകളുടെ തലച്ചോറിനേക്കാൾ 10% മുതൽ 15% വലുതാണ് പുരുഷന്മാരുടെ തലച്ചോർ. ഇതിന് തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനം, അറിവ് ,ബുദ്ധി എന്നിവയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്നാൽ ഈ വലിപ്പം ബുദ്ധി, ചിന്താശേഷി, മറ്റു പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കില്ല എന്ന് പാരസ് ഹോസ്പിറ്റലിലെ ന്യൂറോഇൻ്റർവെൻഷണൽ ഗ്രൂപ്പ് ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. വിപുൽ ഗുപ്ത പറയുന്നു .രണ്ട് കൂട്ടർക്കിടയിലും സമാനമായ പ്രവർത്തനങ്ങൾ തന്നെയാണ് നടക്കുന്നത്. തലച്ചോറിന്റെ ഭാഗങ്ങൾ കാര്യക്ഷമമാണോ എന്നതിനെ ആശ്രയിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ” പുരുഷൻ്റെ മസ്തിഷ്കം സ്ത്രീയേക്കാൾ ശരാശരി 10% വലുതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വ്യക്തിയുടെ ബുദ്ധിയെ വലിപ്പം കൊണ്ട് മാത്രം നിർണ്ണയിക്കാൻ കഴിയില്ല. മസ്തിഷ്കത്തിലെ കണക്റ്റിവിറ്റി, വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത് ,ബൗദ്ധിക കഴിവുകൾ ഇവയിലൊന്നും ഒരു സ്വാധീനവും ഉണ്ടാക്കാനാകില്ലെന്നും വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലാണ് പുരുഷനും സ്ത്രീയും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നും ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. സമീർ അറോറ അഭിപ്രായപ്പെട്ടു. ബ്രെയിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന പ്രകാരം പുരുഷന്മാരുടെ തലച്ചോറിന് ശരാശരി 1,378 ഗ്രാം ഭാരവും, സ്ത്രീകളുടേത് 1,248 ഗ്രാമുമാണെന്ന് കണ്ടെത്തി. 42 പുരുഷന്മാരിലും 58 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. പുരുഷ മസ്തിഷ്കത്തിൽ ശ്വേതദ്രവ്യത്തിന്റെ (white matter) അളവ് സ്ത്രീകളുടേതിനേക്കാൾ കൂടുതലാണ്.
സ്ത്രീകളുടെ മസ്തിഷ്‌കത്തിൽ ചാരദ്രവ്യമാണ് (grey matter) കൂടുതലായി ഉള്ളത്, കൂടാതെ അവരുടെ കോർട്ടെക്‌സ് കട്ടിയുള്ളവയുമാണ്. ഓർമശക്തി, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ,സെൻസറി പെർസെപ്ഷൻ, പെട്ടന്ന് കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള കഴിവ് എന്നിവയുടെ പ്രവർത്തനം വേഗത്തിലാക്കാൻ ഈ ശ്വേതദ്രവ്യത്തിന് (white matter) സാധിക്കും, എന്നാൽ ചാരദ്രവ്യം ഇമോഷൻസ്,ചിന്തകൾ, സാഹചര്യങ്ങളോടുള്ള സമീപനം, എന്നിവയുടെ പ്രവർത്തതിനാണ് സഹായിക്കുന്നത്.
അതിനാൽ തലച്ചോറിന്റെ വലിപ്പത്തിന് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല നമ്മൾ അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ ആണ് അതിന്റെ പ്രവർത്തനവും ക്ഷമതയും.
Post a Comment