പ്രചരണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി


ഇരിട്ടി: കയറ്റിറക്ക് തൊഴിൽ മേഖലയിലെ വിവിധ പ്രശനങ്ങൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട്  ചുമട്ട് തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച  പ്രചരണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി. ജാഥാ മാനേജർ സി.നാസർ സ്വികരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.എസ്.സത്യൻ അദ്ധ്യക്ഷനായിരുന്നു. ജാഥ ക്യാപ്റ്റൻ ആർ.രാമു വൈസ് ക്യാപ്റ്റൻ കെ.രാമദാസ്, ചുമട്ട് തൊഴിലാളി യൂണിയൻ (citu) ജില്ലാ പ്രസിഡണ്ട് പി.പുരുഷോത്തമൻ, ജാഥ അംഗങ്ങളായ കെ.പി.രാജൻ കെ.മോഹനൻ, എം.ബി.ഫൈസൽ, K  R അജയ്, Y.Y. മത്തായി, N.I സുകുമാരൻ, പി.യു.ചാക്കോച്ചൻ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01

 


AD02