ഇരിക്കൂർ: കുട്ടാവ് പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക പരിചയം, എം ടി അനുസ്മരണം, വിവിധ രംഗങ്ങളിൽ വിജയികളെ അനുമോദിക്കൽ എന്നീ ചടങ്ങുകൾ നടന്നു. ഇരിക്കൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ കവിത പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.വി.രാഘവൻകുയിലൂർ രചിച്ച അവസ്ഥാന്തരം എന്ന നോവലിനെ പരിചയപ്പെടുത്തി സാഹിത്യകാരൻ ബഷീർ പെരുവളത്ത് പറമ്പ് സംസാരിച്ചു.
പി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടി ഗവ: സർവ്വീസിൽ നിയമനം നേടിയ വൈഷ്ണവ്, ശരണ്യ, ഇൻഫോസിസ് കമ്പനിയിൽ നിയമനം നേടിയ അരുൺ രാജ്, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിഓഫ് ഹെൽത്ത് സയൻസ് (RGUHS)നിന്ന് ബാച്‌ലർ ഓഫ് ഫിസിയോതെറാപ്പിയിൽ (BPT) ബിരുദം നേടി Dr തീർത്ഥ രാമചന്ദ്രൻ (PT), കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് Mscഗണിത ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയ അനുഷ, കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ സംസ്കൃത പദ്യോച്ചാരണം, അക്ഷര ശ്ലോകം എന്നിവയ്ക് ഒന്നാം സ്ഥാനം നേടിയ കൃഷ്ണപ്രിയ എന്നിവരെയും, സർഗോൽസവം വിജയികളേയും യോഗം അനുമോദിച്ചു.
പന്ത്രണ്ടാം വാർഡ് മെമ്പർ സി.രാജീവൻ എം ടി വാസുദേവൻ നായരെ അനുസ്മരിച്ച് പ്രസംഗിച്ചു. ശ്രീ കെ.പി രാധാകൃഷ്ണൻ നൽകിയനൂറിൽ അധികം റഫറൻസ് പുസ്തകങ്ങൾ കെ.ആർ സി കുട്ടാവ് ഗ്രന്ഥാലയത്തിന് സമർപ്പിച്ചു. K ജനാർദ്ദനൻ, എം സജീവൻ, പി ദാമോദരൻ, രമേശൻ മാസ്റ്റർ, രജിത്ത് കെ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് സന്ധ്യ നന്ദി പറഞ്ഞു.
റിപ്പോർട്ട്: KRC Kuttave
Post a Comment