പ്രമേഹം നിയന്ത്രിക്കുന്നതിന് മികച്ചതാണ് ഉലുവ. ഇവയില്‍ അടങ്ങിയ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കും. തലേന്ന് ഉലുവ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ആ വെള്ളം അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും.
ഉള്ളി അല്ലെങ്കില്‍ സവോള രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നാല് മണിക്കൂറിനുള്ളില്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. ഉള്ളിയില്‍ സല്‍ഫര്‍ സംയുക്തങ്ങളും ഫ്ലവൊനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിക്കാന്‍ സഹായിക്കും. ദിവസവുമുള്ള ഭക്ഷണത്തില്‍ സാലഡായും അല്ലാതെയും ഉള്ളി ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹം നിയന്ത്രിക്കുന്നതില്‍ ശാരീരിക വ്യായാമം വളരെ പ്രധാനമാണ്. ഭക്ഷണത്തിന് ശേഷം ദിവസവും 500 സ്റ്റേപ് നടക്കുന്നത് പേശികള്‍ക്ക് കരുത്തും രക്തത്തിലെ പഞ്ചസാരയുടെ സ്‌പൈക്കുകള്‍ കുറയ്ക്കുകയും ചെയ്യും.
Post a Comment