'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

 


മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുന്‍പോട്ടു പോകുന്ന ട്രെയിലറിനൊടുവില്‍ ത്രില്ലിങ് മുഹൂര്‍ത്തങ്ങളും കാത്തിരിക്കുന്നുണ്ട്. 

ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. നര്‍മ മുഹൂര്‍ത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലര്‍ കൂടിയാകും സിനിമയെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തില്‍ ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ട്. പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ജനുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, സൂരജ് രാജന്‍, നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.
WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01

 


AD02