ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവ ശിൽപത്തിന്റെ നിർമാണം പൂർത്തിയായി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലാണ് വെങ്കല ശിവ ശില്പം. ഉണ്ണി കാനായി നാല് വർഷത്തോളം സമയമെടുത്ത് 14 അടി ഉയരത്തിൽ നിർമ്മിച്ച ശിൽപ്പത്തിന് 4000 കിലോ തൂക്കം വരും. ശിവന്റെ കൂറ്റൻ ശിൽപ്പം അനാച്ഛാദനം ചെയ്യുന്നതിനായി മോദി വരുമെന്നാണ് വിവരം. ഇന്ത്യയിൽ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ ശിവ ശിൽപമാണിതെന്നാണ് സംഘാടകർ പറയുന്നത്.
WE ONE KERALA -NM.
Post a Comment