സ്കൂൾ പൊതുപരീക്ഷകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ച് ഉത്തരവായി



തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പൊതുപരീക്ഷകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ഉത്തരവിറങ്ങി. പരീക്ഷകളുടെ കൃത്യവും, കാര്യക്ഷമവും, സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്ത് പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകൾ (സൈലന്റ്/സ്വിച്ച് ഓഫ് മോഡിൽ ആണെങ്കിലും) കൊണ്ടുവരുന്നത് തടഞ്ഞു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.ഉത്തരവ് പ്രകാരം ഇൻവിജിലേറ്റർമാർ അടക്കമുള്ളവർക്ക് പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ വിലക്ക് നിലവിൽ വന്നു. 2024 മാർച്ചിൽ ഹയർ സെക്കൻ്ററി (വൊക്കേഷണൽ) വിഭാഗം ഒന്നും രണ്ടും വർഷ പൊതുപരീക്ഷയിൽ ഇൻസ്പെക്ഷൻ സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. അന്ന് പരീക്ഷാ നടത്തിപ്പിൽ കണ്ടെത്തിയ ക്രമക്കേടുകളും, ആയവ പരിഹരിക്കുന്നതിനുളള നിർദ്ദേശങ്ങളും, സുഗമമായ പരീക്ഷ നടത്തിപ്പിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും, ശുപാർശകളും റിപ്പോർട്ട്‌ ആയി നൽകിയിരുന്നു.പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന് മൊബൈൽ ഫോണുകൾ ( സൈലൻ്റ്/സ്വിച്ച് ഓഫ് മോഡിൽ ആണെങ്കിലും) പരീക്ഷാ ഹാളുകളിൽ ഇൻവിജിലേറ്റർമാർ കൊണ്ടുവരുന്നത് തടയുക എന്നതായിരുന്നു. ഈ റിപ്പോർട്ട് പ്രകാരമാണ് ഡിജിഇ എസ്.ഷാനവാസ്‌ ഫോണുകൾ നിരോധിച്ച് ഇന്ന് ഉത്തരവിറക്കി.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02