റെഡ് അലേർട്ട് : സ്‌കൂളുകൾക്ക് വെള്ളിയാഴ്ച അവധി നൽകിയേക്കും






 രാജ്യത്തുടനീളമുള്ള 22 കൗണ്ടികളിൽ സ്റ്റാറ്റസ് റെഡ് വിൻഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ ബഹുഭൂരിപക്ഷം മേഖലകളിലും ,വെള്ളിയാഴ്ച സ്‌കൂളുകൾക്ക് അവധി നൽകിയേക്കും.വെള്ളിയാഴ്ച പുലർച്ചെയാണ് ഇയോവിൻ കൊടുങ്കാറ്റ് അയർലണ്ടിൽ പ്രവേശിക്കുക." ജീവനും,സ്വത്തിനും അപകടകരമായ സാഹചര്യത്തിലേക്ക് കൊടുങ്കാറ്റ് മാറിയേക്കാവുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് ലെവൽ അലേർട്ടുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ, ശിശു സംരക്ഷണ/ നഴ്‌സറി സജ്ജീകരണങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടക്കം എന്നിവ അലേർട്ടിന്റെ "കാലയളവിലേക്ക്" അടച്ചിടുമെന്ന് നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് (NECG) വ്യക്തമാക്കി.പ്രശ്ന ബാധിത പ്രദേശങ്ങളിലെ "വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്ന എല്ലാ ജീവനക്കാർക്കും അങ്ങനെ ചെയ്യാൻ സൗകര്യമൊരുക്കണമെന്നും "അടിയന്തര സേവന തൊഴിലാളികൾ മാത്രം" ജോലിക്ക് യാത്ര ചെയ്താൽ മതിയെന്നും സർക്കാർ അറിയിപ്പിൽ പറയുന്നു.

കോർക്ക്, കെറി, ലിമെറിക്ക് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് റെഡ് വിൻഡ് മുന്നറിയിപ്പ് വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ ആ ദിവസം രാവിലെ 10 മണി വരെയായിരിക്കും. ക്ലെയറിലും ഗോൾവേയിലും പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 12 വരെയും ലൈട്രിം, മയോ, സ്ലൈഗോ കൗണ്ടികൾക്ക് പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12 വരെയും റെഡ് അലേർട്ട് ബാധകമാണ്.കാവൻ, മോനാഗൻ, ഡബ്ലിൻ, കിൽഡെയർ, പോർട്ട് ലീഷ് , ലോങ്‌ഫോർഡ്, ലൗത്ത്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത്, വിക്ലോ, റോസ്‌കോൺ, ടിപ്പററി എന്നിവിടങ്ങളിലും രാവിലെ 6 മുതൽ ഉച്ചവരെ കാറ്റിന് സാധ്യതയുള്ളതിനാൽ റെഡ് വെതർ വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ, കൗണ്ടി ഡൊണഗലിൽ കാറ്റിനുള്ള റെഡ് വെതർ അലർട്ട് ബാധകമാണ്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02