തിരുവനന്തപുരത്ത് പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ടു; ഇരുവരും അറസ്റ്റിൽ


തിരുവനന്തപുരം പൂവച്ചലിൽ പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ടു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ലാലു പൂവച്ചൽ സ്വദേശി സജിൻ എന്നിവർ ചേർന്നാണ് വൃദ്ധയെ പൂട്ടിയിട്ടത്. പാലേലി സ്വദേശിയായ അമലാവതിയ്ക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്.



സജിന്റെ വീട്ടിൽ ആണ് വൃദ്ധയെ പൂട്ടിയിട്ടത്. അമലാവതിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. പൊലീസുകാരനും സുഹൃത്തും മദ്യ ലഹരിയിൽ ആയിരുന്നു വൃദ്ധയോട് ഈ അതിക്രമം കാണിച്ചത്. സംഭവത്തിൽ ലാലു, സജിൻ എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.



Post a Comment

Previous Post Next Post

AD01

 


AD02