കുഞ്ചിപ്പെട്ടി ബ്രാൻഡ് അരി നാടിന് സമർപ്പിച്ചു

 



കട്ടമുടിക്കുടി പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഇനിമുതൽ കുഞ്ചിപ്പെട്ടി അരി എന്ന ബ്രാൻഡിൽ വിപണിയിലെത്തും. ബ്രാൻഡ് ചെയ്ത അരിയുടെ ആദ്യ പാക്കറ്റ് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പാടശേഖരസമിതി പ്രതിനിധികളിൽ നിന്നും ഏറ്റുവാങ്ങി. ബ്രാൻഡ് ചെയ്ത് അരിയുടെ ലോഗോയും പ്രകാശനം ചെയ്യപ്പെട്ടു. തട്ടേക്കാട് ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ വച്ചാണ് ചടങ്ങ് നടന്നത്. 

നെല്ല് വ്യാവസായിക അടിസ്ഥാനത്തിൽ സംസ്കരിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി പട്ടികവർഗ്ഗ വികസന വകുപ്പ് ഉടൻ ആരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ അരി വിപണിയിൽ ലഭ്യമാകും. പാടശേഖരത്തെ യന്ത്രവൽക്കരിക്കുന്നതിന്റെ ഭാഗമായി 7 ലക്ഷം രൂപയുടെ വിവിധ കാർഷിക യന്ത്രങ്ങളുടെ പദ്ധതി ഉടൻ നടപ്പിലാക്കും. ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

പരിപാടിയിൽ ഊരു മൂപ്പനും മുതുവാൻ സമുദായ സംഘടനാ സംസ്ഥാന പ്രസിഡണ്ടുമായ പാൽരാജ്,

പാടശേഖരസമിതി പ്രസിഡണ്ട് ജയേഷ് വനരാജൻ, മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ജൂനിയർ സൂപ്രണ്ട് അനൂപ് ആർ, ഹരിത കേരളം മിഷൻ പ്രോജക്ട് അസോസിയേറ്റ് ജിഷ്ണു എം എന്നിവർ പങ്കെടുത്തു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02