എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും, യുഡിഎഫിലെ കലഹം മറയ്ക്കാനാണ് കേരള കോൺഗ്രസിനെ വലിച്ചിഴയ്ക്കുന്നത്: ജോസ് കെ മാണി


എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കുമെന്ന് ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിലെ കലഹം മറയ്ക്കാനാണ് കേരള കോൺഗ്രസിനെ വലിച്ചിഴയ്ക്കുന്നത് എന്ന് ജോസ് കെ മാണി. യുഡിഎഫിലെ ആരുമായും ചർച്ച നടത്തിയിട്ടില്ല എന്നും തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് എമ്മിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കില്ല എന്നും യുഡിഎഫിൻ്റെ നട്ടെല്ല് കെ എം മാണിയുടെ പാർട്ടിയാണെന്ന് ഇപ്പോൾ സമ്മതിക്കേണ്ടി വന്നു എന്നും ജോസ് മാണി വ്യക്തമാക്കി. അതേസമയം എൽഡിഎഫ് വിടില്ലെന്ന് എൻസിപി (S) സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ പറഞ്ഞു. ഇടതു മുന്നണിയുടെ ഭാഗമായി നിലനിൽക്കുമെന്നും ഇത് ഐക്യത്തോടെയുള്ള തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. അപവാദ പ്രചാരണങ്ങൾ തള്ളിക്കളയുന്നുവെന്നും കുട്ടനാട് സീറ്റ് പിടിച്ചെടുക്കാൻ ആരും ശ്രമിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയിൽ ആരും ആരുടെയും സീറ്റ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നില്ല. പാർട്ടി തീരുമാനിച്ച ആളാണ് ഇപ്പോഴത്തെ മന്ത്രി എന്നും പിസി ചാക്കോ പറഞ്ഞു.



Post a Comment

Previous Post Next Post

AD01

 


AD02