അമേരിക്കൻ വമ്പിനെ കൊമ്പ് കുത്തിച്ച ചൈനക്കാരൻ; ആരാണ് ലിയാങ് വെന്‍ഫെങ്


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഏകാധിപതികളായി വിരാജിക്കുകയായിരുന്നു അമേരിക്ക. എന്നാൽ അതിന് ഒരു ചൈനക്കാരൻ കടിഞ്ഞാണിട്ടു ലിയാങ് വെന്‍ഫെങ്. 40-കാരനായ ലിയാങ് വെന്‍ഫെങ് ആണ് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീകിന്റെ നിര്‍മാതാവ്. ഡീപ്‌സീകിന്റെ അപ്രതീക്ഷിത മുന്നേറ്റം യുഎസ് എഐ സാങ്കേതിക വ്യാവസായത്തെ ഒന്നടങ്കം ഭീഷണിയിലാഴ്ത്തിയിരിക്കുകയാണ്. ആപ്പിളിന്റെ യുഎസ് ആപ്പ് സ്റ്റോറില്‍ നിന്നും കഴിഞ്ഞൊരു വാരാന്ത്യത്തില്‍ മാത്രം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഡീപ്‌സീക്കാണ്. ആർട്ടിഫിഷ്യൽ രം​ഗത്തെ സ്പുട്നിക്ക് മോമന്റ് എന്നാണ് ഡീപി സീക്കിന്റെ വരവിനെ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ മാര്‍ക് ആന്‍ഡ്രീസെന്‍ വിശേഷിപ്പിച്ചത്.

ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിന്റെ അധ്യക്ഷതയില്‍ ബെയ്ജിങ്ങില്‍ നടക്കുന്ന പരിപാടിയിലേക്ക് ലിയാങ് വെന്‍ഫെങിന് ക്ഷണവും ലഭിച്ചിട്ടുണ്ട്. ഒരു ഹീറോ പരിവേഷമാണ് ചൈനയിൽ നിലവിൽ ലിയാങ് വെന്‍ഫെങിന് ലഭിക്കുന്നത്. ചൈനയിലെ ഹാങ്ഷൗവിലെ AI ലാബില്‍ 2023 ന്റെ അവസാന പാദത്തിലാണ് ഡീപ്‌സീകിനെ സൃഷ്ടിക്കുന്നത്. എന്നാൽ ആരാണ് ലിയാങ് വെന്‍ഫെങ് എന്നോ, എന്താണ് ഡീപ് സീക്ക് എന്നോ അധികമാർക്കും അറിയില്ലായിരുന്നു. കഴിഞ്ഞ ജൂലൈ വരെ. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ഒരു ദേശീയ സംവാദ സെഷനില്‍ എഐ മേഖലയില്‍ പശ്ചാത്ത്യ അപ്രമാധിത്യത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള തന്റെ കാഴ്ചപ്പാടുകൾ ലിയാങ് വെന്‍ഫെങ് പങ്കുവെച്ചു.

‘ചൈനയ്ക്ക് എക്കാലവും മറ്റുള്ളവരെ പിന്തുടരുന്നവരായി തുടരാന്‍ കഴിയില്ല. മറ്റെവിടെയെങ്കിലും വികസിപ്പിച്ചെടുത്ത സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ചൈനീസ് കമ്പനികള്‍ വളര്‍ന്നിട്ടുണ്ട്. മറ്റുള്ളവരുടെ തണലില്‍ സവാരി തുടരുന്നതിനുപകരം ചൈന ഒരു ഗുണഭോക്താവെന്ന നിലയില്‍ നിന്ന് സംഭാവന നല്‍കുന്നയാളായി ക്രമേണ മാറണം’. എന്നായിരുന്നു ലിയാങിന്റെ വാക്കുകൾ.

പിന്നീടാണ് ഡീപ്‌സീകിന്റെ ആര്‍1 എന്ന മോഡൽ പുറത്തിറങ്ങുന്നത്. ഇതോടെ കഥ ആകെ മാറി എഐ മേഖലയിലെ പാശ്ചാത്യ അപ്രമാദിത്വത്തിനെ ഒരു ചൈനീസുകാരൻ തകർത്തെറിയുന്നതിന് ലോകം ദൃക്സാക്ഷിയായി.

ചൈനയിലെ തെക്കന്‍ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഴാന്‍ജിയാങ് നഗരത്തില്ട നിന്നുള്ള ലിയാങ് സെജിയാങ് സര്‍വകലാശാലയില്‍ നിന്ന് എഐയില്‍ ബിരുദം നേടിയ വ്യക്തിയുമാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post

AD01

 


AD02