കിണറ്റില്‍ വീണ അനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ച ദിയയ്ക്ക് ജീവന്‍ രക്ഷാപതക്



മാവേലിക്കര: കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുഞ്ഞനുജനെ പൈപ്പിൽ തൂങ്ങിയിറങ്ങി രക്ഷിച്ച മൂന്നാം ക്ലാസ്സുകാരി ദിയ ഫാത്തിമയുടെ ധീരതയ്ക്ക് കേന്ദ്രസർക്കാരിൻറെ പുരസ്കാരം. ഇന്ന് പ്രഖ്യാപിച്ച ജീവൻ രക്ഷാപതകിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരിൽ ഒരാൾ മാവേലിക്കര മാങ്കാംകുഴിയിലെ പത്തുവയസ്സുകാരി ദിയ ഫാത്തിമ ആണ്

2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടുവസ്സുകാരൻ ഇവാൻ കിണറ്റിലേക്ക് വീണത്. മഴ ചാറിയപ്പോൾ മുറ്റത്തുവിരിച്ച തുണിയെടുക്കാനിറങ്ങിയപ്പോഴായിരുന്നു കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം ദിയ കേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോഴാണ് അക്കു എന്നുവിളിപ്പേരുള്ള ഇവാനാണ് അപകടത്തിൽപെട്ടതെന്ന് മനസ്സിലായത്. പിന്നെ ഒന്നുമാലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പിൽ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്ത് നിലവിളിച്ചു. ശബ്ദം കേട്ടിയെത്തിയ ദിയയുടെ അമ്മയും സമീപത്തുള്ളവരും ഓടിയെത്തി രണ്ട് കുട്ടികളേയും പുറത്തേക്കെടുക്കുകയായിരുന്നു.കുqqഞ്ഞനുജനെ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ദിയ ഫാത്തിമയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്. സനലിന്റേയും ഷാജിലയുടേയും മകളാണ് ദിയ ഫാത്തിമ. ദുനിയ ഫാത്തിമയാണ് ദിയയുടെ മറ്റൊരു സഹോദരി.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02