ബാബാ സിദ്ധിഖിയുടെ കൊലപാതകം; ബിഷ്‌ണോയി സംഘത്തിന്റെ ലക്ഷ്യം ഇതായിരുന്നു, കുറ്റപത്രം പുറത്ത്!


മുന്‍ മന്ത്രിയായിരുന്ന ബാബാ സിദ്ധിഖിയെ ലോറന്‍സ് ബിഷ്‌ണോയി സംഘം കൊലപ്പെടുത്തിയത് ഭീതി പടര്‍ത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയെന്ന് പൊലീസിന്റെ കുറ്റപത്രം. ബിഷ്‌ണോയ് സംഘം കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരിക്കുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി സിദ്ധിഖിക്ക് ഉണ്ടായിരുന്ന ബന്ധം, സല്‍മാന്റെ വീടാക്രമിച്ച പ്രതി കസ്റ്റഡിയില്‍ ജീവനൊടുക്കിയതടക്കമുള്ള സംഭവങ്ങള്‍ കൊലപാതകത്തിന് കാരണമായതായി പൊലീസ് കുറ്റപത്രം വ്യക്തമാക്കുന്നു.



സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 29 പ്രതികളില്‍ 26 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ യുഎസ് പൊലീസ് കസ്റ്റഡിയിലുള്ള അന്‍മോല്‍ ബിഷ്‌ണോയ് അടക്കമുള്ള മൂന്നു പേരാണ് ഈ കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത്. 2024 ഒക്ടോബര്‍ 12ന് മകന്റെ ഓഫീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ബാബാ സിദ്ധിഖി വെടിയേറ്റ് മരിക്കുന്നത്.




Post a Comment

Previous Post Next Post

AD01

 


AD02