മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനും എതിരെ ഷഹാനയുടെ ബന്ധുക്കൾ ഇന്ന് പൊലീസിൽ പരാതി നൽകും. നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും പെൺകുട്ടിയെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്നാണ് ആരോപണം.വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു.
WE ONE KERALA -NM
Post a Comment