കലോത്സവ ആവേശം രണ്ടാം ദിനത്തിലേക്ക്; കണ്ണൂർ മുന്നിൽ ഇന്ന് ജനകീയ ഇനങ്ങൾ വേദിയിൽ എത്തും


സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനകീയ ഇനങ്ങൾ വേദിയിൽ എത്തും. മോഹിനിയാട്ടം, തിരുവാതിരക്കളി, നാടോടി നൃത്തം , നാടകം, ഒപ്പന തുടങ്ങിയവ ഇനങ്ങളാണ് ഇന്ന് വേദിയെ കീഴടക്കുക. 215 പോയിന്റുമായി കണ്ണൂരാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. തൃശ്ശൂർ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്.കഴിഞ്ഞദിവസം ഹയർസെക്കൻഡറി വിഭാഗം പഞ്ചവാദ്യ മത്സരമാണ് തലസ്ഥാനത്തെ കാണികളെ ഏറ്റവുമധികം ഇളക്കിമറിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ വേദിയിലാണ് കുട്ടികൾ കൊട്ടി കയറിയത്. 214 പോയിൻറോടെ തൃശൂർ രണ്ടാം സ്ഥാനത്തും 213 പോയിൻറോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. പ്രധാന വേദിയായ എംടി – നിളയിൽ ഇന്ന് രാവിലെ 9:30 ന് ഹൈസ്‌കൂൾ വിഭാഗം ഒപ്പന ആരംഭിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ഇതേ വേദിയിയിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം നടക്കും. വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളജിലെ പെരിയാർ വേദിയിൽ രാവിലെ 9.30-ന് ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളിയും ഉച്ചക്ക് രണ്ടുമണിക്ക് ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തവും അരങ്ങേറും.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02