പെരുമ്പാവൂരില്‍ നിയന്ത്രണം വിട്ട മിനി വാന്‍ ബൈക്കുമായി കൂട്ടിയിടിച്ചു; ഒരാൾക്ക് പരുക്ക്


പെരുമ്പാവൂരില്‍ മിനി വാനും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെ പെരുമ്പാവൂര്‍ വല്ലം ജംഗ്ഷന് സമീപത്ത് ആണ് അപകടം. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട മിനി വാന്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അതിനിടെ, തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടമുണ്ടായി. കാട്ടാക്കട പെരുങ്കട വിളയില്‍ നിന്നും ടൂര്‍ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. കാവല്ലൂര്‍ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. 7 കുട്ടികളടക്കം നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കുണ്ട്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ച ‘ഹെബ്രോണ്‍’ എന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. അപകടം നടക്കുമ്പോള്‍ ബസില്‍ കുട്ടികളടക്കം അന്‍പതോളം പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. 24 പേര്‍ മെഡിക്കല്‍ കോളേജിലും 7 കുട്ടികള്‍ എസ്എടി ആശുപത്രിയിലും ചികിത്സയിലാണെന്നാണ് വിവരം.



Post a Comment

Previous Post Next Post

AD01

 


AD02