കാറ്റുകൊള്ളാൻ തല ജനാലയിലൂടെ പുറത്തേക്കിട്ടു, പിന്നാലെ ട്രക്കിടിച്ച് തലയറ്റു; കർണാടകയിൽ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം


കാറ്റുകൊള്ളാൻ തല ജനാലയിലൂടെ പുറത്തേക്കിട്ട ബസ് യാത്രക്കാരിയുടെ തല ട്രക്കിടിച്ച് അറ്റുപോയി. കർണാടകയിലെ ചാമരാജ്നഗറിലാണ് സംഭവം. ഗുണ്ട്ലുപേട്ടിൽ നിന്നും നഞ്ചാഗുഡിലേക്ക് പോകുകയായിരുന്ന കർണാടക എസ്ആടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ദാരുണമായി മരണപ്പെട്ടത്. ജനുവരി 25 നാണ് സംഭവം ഉണ്ടായത്. യാത്രയ്ക്കിടെ കാറ്റുകൊള്ളാൻ യുവതി ജനാലയുടെ ഗ്ലാസ്സ് നീക്കുകയും പിന്നാലെ തല പുറത്തേയ്ക്ക് ഇടുകയുമായിരുന്നു. ഇതിന് പിന്നാലെ എതിർദിശയിൽ നിന്നുവന്ന ട്രാക്ക് യുവതിയെ ഇടിക്കുകയും തല വേർപെട്ട് പോകുകയുമായിരുന്നു. സംഭവത്തിൽ ലോക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് തർക്ക ഡ്രൈവർ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.



Post a Comment

Previous Post Next Post

AD01

 


AD02