ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ സ്പോർട്സ് കിറ്റ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു.


കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് 12 നും 25 വയസ്സിനിടയിൽ പ്രായമുള്ള യൂത്ത് ക്ലബ്, ഷീ ക്ലബ്ബ് അംഗങ്ങൾക്ക് ഏക ദിനപരിശീലനവും സ്പോർട്സ് കിറ്റ് വിതരണവും  സംഘടിപ്പിച്ചത്. ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന പരിപാടി ADMC ശ്രീ കെ വിജിത്തി അധ്യക്ഷതയിൽ ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ എം വി ജയൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫുട്ബോൾ, ബാഡ്മിൻ്റൺ കായിക ഉപകരണങ്ങൾ  യൂത്ത് ക്ലബ്ബ്, ഷീ ക്ലബ്ബ്  അംഗങ്ങൾക്ക് വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ  കോർഡിനേറ്റർ കെ പ്രമോദൻ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്ക് കൗൺസിലർ ഇ ഷിബില, കെ ബേബി രഹ്ന എന്നിവർ പരിശീലനം നയിച്ചു. ആറളം പട്ടികവർഗ്ഗ പ്രത്യേക പ ദ്ധതി കോ ഓർഡിനേറ്റർ പി സനൂപ് സ്വാഗതവും ആനിമേറ്റർ പ്രവീൺ നന്ദിയും പറഞ്ഞു. വിവിധ ബ്ലോക്കുകളിൽ നിന്നായി 60 ഓളം യുവതി യുവാക്കൾ  പേർ പരിപാടിയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post

AD01

 


AD02