ആകാശത്ത് പരേഡിനൊരുങ്ങി ഗ്രഹങ്ങൾ അറിയാം പ്ലാനെറ്റ് പരേഡ് എന്ന പ്രതിഭാസത്തെ പറ്റി


ശുക്രൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഇപ്പോൾ ഈ ദിവസങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധ്യമാകുന്ന രീതിയിൽ ആകാശത്ത് ദൃശ്യമാണ്. അതോടൊപ്പം തന്നെ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ സാധിക്കും. ഈ ആറ് ഗ്രഹങ്ങളെയും ഒരേ നിരയിൽ കാണാൻ സാധിക്കും ഇതിനെയാണ് പ്ലാനെറ്റ് പരേഡ് എന്ന് വിളിക്കുന്നത്. സൂര്യാസ്‌തമയത്തിന് തൊട്ടുപിന്നാലെയാണ് ഈ ദൃശ്യവിസ്മയം കാണാനും നിരീക്ഷിക്കാനും സാധ്യമാകുന്നത്. ജ്യോതിശാസ്ത്രജ്ഞർക്കും നക്ഷത്ര നിരീക്ഷകർക്കും ലഭിക്കുന്ന ഗ്രഹങ്ങളെ നിരീക്ഷിക്കാൻ ലഭിക്കുന്ന അപൂർവ അവസരമാണ് പ്ലാനെറ്റ് പരേഡ്. സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങൾ സൂര്യന്‍റെ ഒരേ വശത്ത് എത്തുമ്പോഴാണ് ഈ ഗ്രഹങ്ങളെ ഒരേ നിരയിൽ ദൃശ്യമാകുന്നത്. ഈ സമയത്ത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഈ ഗ്രഹങ്ങൾ നേർരേഖയിൽ കടന്നുപോവുന്നതായാണ്. പ്ലാനറ്ററി പരേഡ്. ഇത്തരത്തിൽ ഒരേ വശത്ത് എത്തുമ്പോൾ ഭൂമിയിൽ നിന്ന് നോക്കിയാൽ ഈ ഗ്രഹങ്ങൾ നേർരേഖയിൽ കടന്നുപോവുന്നതായാണ് തോന്നുക. കഴിഞ്ഞ ജനുവരി 18ന് ശുക്രനും ശനിയും ആകാശത്ത് ദൃശ്യമായിരുന്നു. രാത്രിയിൽ ആകാശത്ത് ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളതായി കാണുന്ന രണ്ടാമത്തെ വസ്‌തു ശുക്രനാണ്. ഈ നാല് ഗ്രഹങ്ങൾക്ക് പുറമെ യുറാനസും നെപ്‌റ്റ്യൂണും ഉണ്ടാകുമെങ്കിലും ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. അതേസമയം ബൈനോക്കുലറോ ടെലിസ്കോപ്പോ ഉപയോഗിച്ചാൽ കാണാൻ സാധിക്കും. ഇനി ജനുവരി 25ന് സൂര്യാസ്‌തമയത്തിന് ശേഷം ഏകദേശം 45 മിനിറ്റ് കഴിഞ്ഞ് ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ ഒരേ നിരയിൽ എത്തും. ശുക്രനും ശനിയും തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പ്രകാശിക്കുക. അതേസമയം വ്യാഴം തെക്കുകിഴക്കൻ ആകാശത്തും ചൊവ്വ കിഴക്ക് ഭാഗത്തും ആയിരിക്കും ദൃശ്യമാകുക. സൂര്യാസ്‌തമയത്തിന് ശേഷം രാത്രി 8.30 വരെയാണ് വ്യക്തമായി ഗ്രഹങ്ങളെ കാണാനാകുന്ന സമയം. ഇരുട്ടുള്ള സ്ഥലത്ത് നിന്നും നോക്കിയാൽ ഗ്രഹങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും.



Post a Comment

Previous Post Next Post

AD01

 


AD02