2016ന് ശേഷമുള്ള കാലം കേരളത്തിന്റെ മാറ്റത്തിന്റെ കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കില്ല എന്ന് കരുതിയ പലതും നടത്തിക്കാട്ടിയ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളെ ചുവപ്പ്നാട മുറിച്ച് സ്വീകരിക്കുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാരെന്നും സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ കേരളം നടത്തുന്ന മുന്നേറ്റം ആർക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “2016 നെ അപേക്ഷിച്ച് സ്റ്റാർട്ടപ്പുകളുടെ എണ്ണം 300 ൽ നിന്ന് ആറായിരത്തിലധികമായി മാറി. തൊഴിലവസരങ്ങളും ക്രമാതീതമായി വർദ്ധിച്ചു. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചത് വനിതകൾ. 2016 കാർഷിക മേഖല തകർന്നു കിടക്കുകയായിരുന്നു. നെൽകൃഷി രണ്ടര ലക്ഷം ഹിക്ടറിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു.യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നാളികേര കർഷകരെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എൽഡിഎഫ് സർക്കാർ വന്നശേഷം ഇതിൽ വലിയ ഉണർവുണ്ടായി. താങ്ങു വില വർദ്ധിപ്പിച്ചു. കാർഷിക രംഗത്തെ പറ്റി പറയുമ്പോൾ ആസിയാൻ കരാർ ഓർക്കാതിരിക്കാൻ കഴിയില്ല. ഇതിനെതിരെ സമരം ചെയ്ത എൽഡിഎഫിനെ പരിഹസിക്കുകയായിരുന്നു യുഡിഎഫ് ചെയ്തത്.”- മുഖ്യമന്ത്രി പറഞ്ഞു. റബ്ബർ കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാർ റബ്ബർ കർഷകർക്കുള്ള തുക 600 കോടിയായി ഉയർത്തി. ക്ഷീരകാർഷിക മേഖലയിലും മികച്ച ഇടപെടൽ ആണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Post a Comment