ഖുറേഷി എത്തി; ‘എമ്പുരാൻ’ ടീസർ പുറത്ത്


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘എമ്പുരാ’ന്റെ ടീസർ റിലീസ് ചെയ്തു. ഇന്ന് വൈകിട്ട് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. ആശീര്‍വാദ് സിനിമാസും ലെയ്ക്ക പ്രൊഡക്ഷൻസും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 27ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാന്റെ നിർമാണം. ആദ്യ ഭാഗത്തിൽ അഭിനയിച്ച മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നീ താരങ്ങളും രണ്ടാം ഭാഗത്ത് എത്തുന്നുണ്ട്. ദീപക് ദേവ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.



Post a Comment

Previous Post Next Post

AD01

 


AD02