ശ്രീകണ്ഠപുരം നഗരസഭ നടത്തുന്ന സംസ്കാരികോത്സവമായ ശ്രീകണ്ഠപുരം ഫെസ്റ്റ് ശ്രീലയം 25 ന്റെ 4 ആം ദിനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. മനുഷ്യർ ഒന്നാകാനും മനുഷ്യരിൽ ഉള്ള വേലിക്കെട്ടുകൾ ഇല്ലാതാകാനും ഈ സാംസ്കാരികം സഹായകമാകട്ടെ എന്ന് സന്തോഷ് കീഴാറ്റൂർ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് കോണ്ടയ്ക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ
ഫാദർ ജോസഫ് മഞ്ചപ്പള്ളിൽ, കെ.പി ഗംഗാധരൻ, സിസ്റ്റർ ജെസി ജോസ്, പ്രിൻസ് ജോർജ്ജ്, വിനീത് സി, നാസർ ഫേസ് ബുക്ക്, ഷീനോ പാറക്കൽ, കൗൺസിലർമാരായ നിഷിത റഹ്മാൻ, ഷിജിൻ എം, ബിജു പുതുശ്ശേരി, അജിത കെ സി, ലീല കെ ടി, ഡോ വൈശാഖി സിസ്റ്റർ നമിത, ബിജു സി അബ്രഹാം, സജി സെബാസ്റ്റ്യൻ, പി സതീഷ്, ദിലീപ് ദേവ്, ലിഷ കെ, തുടങ്ങി വിവിധ മേഖലകളിൽ പെടുന്നവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനറും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറും ആയ പ്രേമരാജൻ വി ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. തുടർന്ന് ശ്രീകണ്ഠപുരത്ത് തിളങ്ങി നിൽക്കുന്ന വിവിധ കലാകാരന്മാരുടെ പരിപാടികളും ഫ്ലവേഴ്സ് ടോപ് സിംഗർ മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ലോക മലയാളികളുടെ മനം കവർന്ന റോക്സ്റ്റാർ കൗശിക് നയിക്കുന്ന കണ്ണൂർ സംഗീത് ഓർക്കസ്ട്രയുടെ സൂപ്പർ മെഗാഹിറ്റ് ഗാനമേള സാംസ്കാരികോത്സവത്തിന്റെ മാറ്റുകൂട്ടി .പ്രോഗ്രാം കമ്മിറ്റി കൺവീനറും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറും ആയ പ്രേമരാജൻ വി ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.
WE ONE KERALA -NM
Post a Comment