ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ മുതിര്‍ന്ന താരങ്ങളുടെ ടീമിലെ ഭാവി സംബന്ധിച്ച് പ്രതികരണവുമായി പരിശീലകന്‍ ഗൗകം ഗംഭീര്‍. ഒരു താരത്തിന്റേയും ഭാവി സംബന്ധിച്ച് തനിക്ക് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഗംഭീര്‍ താരങ്ങള്‍ സ്വയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ തീരുമാനം കൈക്കൊള്ളും. ടെസ്റ്റ് പരമ്പരയിൽ തീർത്തും മോശം ഫോമിലായിരുന്ന ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗംഭീറിന്റെ പരാമർശമെന്നതും ശ്രദ്ധേയം. മോശം ഫോമിലാണെന്ന് മനസ്സിലാക്കി സിഡ്നി ടെസ്റ്റിൽനിന്ന് വിട്ടുനിന്ന രോഹിത് ശർമയുടെ മാതൃക ഇന്ത്യൻ ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്ത ബോധത്തിന്റെ ലക്ഷണമാണെന്നും ഗംഭീർ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുന്നതിന് വേണ്ടതെല്ലാം അവർ ചെയ്യുമെന്ന് കരുതാം.അടുത്ത ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നമുക്കു മുന്നിൽ അഞ്ച് മാസമുണ്ട്. ആ സമയത്തിനുള്ളിൽ ഒരുപാടു മാറ്റങ്ങൾ വന്നേക്കാം. എന്തൊക്കെ സംഭവിച്ചാലും അതെല്ലാം ഇന്ത്യൻ ക്രിക്കറ്റിനു ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളാണെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം എന്നാണ് എന്റെ നിലപാട്. സിഡ്നിയിൽ രണ്ടാം ഇന്നിങ്സിൽ കുറച്ചുകൂടി മികച്ച രീതിയിൽ ബാറ്റു ചെയ്യേണ്ടതായിരുന്നു. എല്ലാ മേഖലകളിലും മാറ്റം സംഭവിക്കേണ്ടതുണ്ടെന്നും ഗംഭീർ പ്രതികരിച്ചു.
Post a Comment