വിദ്യാഭ്യാസ മേഖലയിൽ ബിജെപി കേന്ദ്ര നയം അടിച്ചേൽപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മേഖലയിൽ കാര്യമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറൽ സംവിധാനം തകർത്താൽ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാം എന്ന് കേന്ദ്രം കാണുന്നു. സർവ്വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് യുജിസിയിലെ മാറ്റം വരുത്തൽ എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കാവിവത്ക്കരിക്കാനുള്ള അജണ്ട കേന്ദ്രം മുന്നോട്ടു വെക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളകളിൽ സമ്മേളനം നടക്കുന്നു .ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്നവർ സമ്മേളനം തന്നെ മറന്നു പോയവരാണ്, ഇത് വലതുപക്ഷ മാധ്യമങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതുമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ രാഷ്ടീയത്തിലെ പുരോഗമന കാഴ്ചപ്പാട് മുന്നോട്ട് വെച്ചത് കമ്യൂണിസ്റ്റ്കാരാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മാരായി കാണുന്നു . ദളിതർക്കും സ്ത്രീകൾക്കുമെതിരായ ആക്രമണങ്ങളും വർധിക്കുന്നു. കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെ വിശാല മുന്നണി രൂപപ്പെടുന്നു. യു ഡി എഫ് – ബി ജെ പി കൂട്ടുകെട്ട് പലരീതിയിൽ പുറത്ത് വരുന്നു, അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ യു ഡി എഫ് തയ്യാറാകുന്നു. ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ യുമായി പരസ്യമായ ബന്ധം യു ഡി എഫ് തുടരുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ സഹായിക്കുന്നു. പുതിയ നുണക്കഥകൾ പൊളിഞ്ഞ് വീഴുന്നു,ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment