വിവാഹബന്ധത്തിൽ നിൽക്കെ പരപുരുഷബന്ധം നിലനിർത്തുന്ന സ്ത്രീക്ക് ജനിക്കുന്ന കുട്ടിയുടെ പിതൃത്വം, നിയമപരമായുള്ള ഭർത്താവിനായിരിക്കുമെന്ന് സുപ്രീംകോടതി. അതിന് ഭർത്താവിൻ്റെതായിരിക്കണം കുട്ടിയെന്ന് നിർബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് വിധി. വിവാഹിതയായിരിക്കെ മറ്റൊരാളുമായുള്ള ബന്ധത്തിൽ തനിക്ക് ജനിച്ച ആൺകുട്ടിയുടെ പിതൃത്വം സംബന്ധിച്ചാണ് ഇവർ പരാതിയുമായി എത്തിയത്.2001 ൽ ഭർത്താവല്ലാത്ത പുരുഷനുമായുള്ള ബന്ധത്തിൽ ജനിച്ച മകൻ്റെ പിതാവിന്റെ പേരായി നിയമപരമായി വിവാഹം കഴിച്ചയാളുടെ പേരാണ് സ്ത്രീ രേഖപ്പെടുത്തിയിരുന്നത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് 2003 ൽ ഇവർ ഈ ബന്ധം വേർപെടുത്തിയെങ്കിലും കുട്ടിയുടെ പിതാവിൻ്റെ സ്ഥാനത്ത് ഭർത്താവിൻ്റെ പേര് തുടർന്നു. 2006 ൽ കോടതി വിവാഹമോചനം അനുവദിച്ചതോടെ ആൺകുട്ടിയുടെ പിതൃത്വം മാറ്റണമെന്ന ആവശ്യവുമായി യുവതി മുനിസിപ്പൽ കോർപറേഷനിൽ അപേക്ഷ നൽകി. കുട്ടിയുടെ ബയോളജിക്കൽ ഫാദർ മറ്റൊരാളാണെന്നായിരുന്നു അവകാശവാദം.എന്നാൽ പരാതി പരിഗണിച്ച മുനിസിപ്പൽ കോർപ്പറേഷൻ കോടതി ഉത്തരവ് ലഭിക്കാതെ പിതൃത്വം മറ്റൊരാളിലേക്ക് മാറ്റാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. കേരളത്തിലോ കോടതികൾ ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിട്ടുവെങ്കിലും ഭർത്താവ് ഇതിനെതിരെ കോടതിയെ സമീപിച്ചു. ഡിഎൻഎ പരിശോധന നിർബന്ധമാക്കുന്നത് ഇന്ത്യൻ എവിഡൻസ് ആക്റ്റ്, സെക്ഷൻ 112 ലെ നിബന്ധനകളുടെ ലംഘനമാണെന്നായിരുന്നു മുൻഭർത്താവിനായി ഹാജരായ അഭിഭാഷകൻ്റെ വാദം. ഇത് അംഗീകരിച്ച കോടതി ഡിഎൻഎ പരിശോധനയ്ക്കായി ഒരാളെ നിർബന്ധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് വ്യക്തമാക്കി.വ്യക്തിയുടെ സ്വകാര്യ ജീവിതത്തെയും സമൂഹത്തിലെ സ്‌ഥാനത്തെയും മാന്യതയെയും മോശമായ രീതിയിൽ ബാധിക്കുമെന്നും കോടതി പറഞ്ഞു.
WE ONE KERALA -NM
Post a Comment