പയ്യാവൂർ: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടക്കുന്ന പതിനാലാമത് ലങ്കാടി ജൂണിയർ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന മുപ്പതംഗ കേരള ടീം കണ്ണൂരിൽ നിന്ന് പുറപ്പെട്ടു. പരിശീലകരായ രാജു മാത്യു, മൾട്ടി ടാലൻ്റ് ഗിന്നസ് വേൾഡ് റിക്കോർഡ് നേടിയ പ്രമീള , നന്ദകിഷോർ എന്നിവരുടെ നേതൃത്വത്തിലാണ് ടീം യാത്ര തിരിച്ചത്. പതിനഞ്ച് ആൺകുട്ടികളും പതിനഞ്ച് പെൺകുട്ടികളും അടങ്ങുന്ന ടീം ആദ്യമായാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂൾ, കരിവെള്ളൂർ എവിഎസ് ജിഎച്ച്എസ്എസ്, ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ, നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ, നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ, ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂൾ, പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ, തൊണ്ടിയിൽ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, പേരാവൂർ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മണത്തണ ജിഎച്ച്എസ്എസ്, കൊളക്കാട് സന്തോം എച്ച്എസ്എസ്, തൊണ്ടിയിൽ സെൻ്റ് ജോൺസ് യുപി സ്കൂൾ, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നത്.
റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ
Post a Comment