വനാവകാശ നിയമത്തെ ദുരുപയോഗം ചെയ്യരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അഭിപ്രായപ്പെട്ടു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പും അസീം പ്രേംജി സര്‍വ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച വനാവകാശ നിയമം-2006 ഓറിയന്റേഷന്‍ പ്രോഗ്രാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാവകാശ നിയമത്തിന് കൃത്യമായ മാർഗരേഖയുണ്ട്. . വനാവകാശ നിയമം കേന്ദ്ര നിയമം ആണ്. ഇത് നടപ്പാക്കാൻ ഏറ്റുമുട്ടലിന്റെ, അഭിപ്രായ വ്യത്യാസത്തിന്റെ പാത സ്വീകരിക്കില്ല. ഗ്രാമസഭ നടക്കുന്നതുപോലെ ഊരുകൂട്ടങ്ങളു൦ നടക്കേണ്ടത് ആവശ്യമാണ്.
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ രേണു രാജ് അധ്യക്ഷത വഹിച്ചു. അസീം പ്രേംജി സര്‍വകലാശാല പ്രൊഫസര്‍ സീമ പുരുഷോത്തമന്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിപിന്‍ദാസ്.വൈ എന്നിവര്‍ പങ്കെടുത്തു. മണ്ണന്തല അംബേദ്കര്‍ ഭവനില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വനാവകാശവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും ക്ലാസ്സുകളും സംഘടിപ്പിച്ചു.
WE ONE KERALA -NM
Post a Comment