കണ്ണൂർ പുഷ്പോത്സവത്തോട്ടനുബന്ധിച്ച് സംഘടിപ്പിച്ച ബഡ്സ് കലാമേള കാണികളുടെ മനം കവർന്നു. നടന താള വിസ്മയം തീർത്ത ഭിന്നശേഷിക്കാരായ കുട്ടികളെ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത് ചെമ്പിലോട്, പള്ളിക്കുന്ന്ബി ആർ സി, മുണ്ടേരി ബഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. കലാമേള കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ ഉദ്ഘാടനം ചെയ്തു. അഡ്വ പി കെ അൻവർ അധ്യക്ഷനായി. കെ പ്രദീപ് കുമാർ, അനിത ശേഖർ എന്നിവർ സംസാരിച്ചു.
Post a Comment