പി.സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം’: നാസർ ഫൈസി കൂടത്തായി




 പി.സി.ജോർജിന്റെ വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പി സി ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ട് പുറത്തുപോകണം. ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി പറഞ്ഞു.ദ്വായാർത്ഥ പ്രയോഗത്തിന് വ്യവസായിയെ ജയിലിലടയ്ക്കാൻ സർക്കാരിന് വകുപ്പുണ്ടായെന്നും നാസർ ഫൈസി കുറ്റപ്പെടുത്തി.രാജ്യത്തെ മുഴുവൻ മുസ്ലിങ്ങളും വർഗീയവാദികളാണെന്നായിരുന്നു പിസി ജോർജ് നടത്തിയ പരാമർശം. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ പിസി ജോർജിനെതിരെ കേസ്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02