ഇന്ത്യയിലെ ആദ്യത്തെ മെയ്ബ നൈറ്റ് സീരീസ് സ്വന്തമാക്കി ഷാഹിദ് കപൂർ


ബോളിവുഡ് താരങ്ങളുടെ പ്രധാന ഹോബിയാണ് ആഡംബര കാറുകൾ വാങ്ങിക്കൂട്ടുക എന്നുള്ളത്. യുവ താരങ്ങളാണ് ഇതിൽ മുൻ പന്തിയിൽ നിൽക്കുന്നത്. ഇപ്പോഴിതാ രണ്ടാമതൊരു മെഴ്‌സിഡീസ് മെയ്ബ കൂടി തന്റെ ഗരാജിൽ എത്തിച്ചിരിക്കുകയാണ് കാർ ശേഖരം വിപുലീകരിച്ചിരിക്കുകയാണ് താരം. മെയ്ബ ജിഎൽഎസ് 600 ആണ് ഷാഹിദ് കപൂർ വീണ്ടും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മെയ്ബ ജിഎൽഎസ് നൈറ്റ് സീരീസ് എഡിഷൻ ആണ് ഷാഹിദ് സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്.

വിലയിലും സൗകര്യങ്ങളിലും ഫീച്ചറുകളിലും ആഡംബരത്തിന്‍റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മെയ്ബ ജി എൽ എസ് 600 നൈറ്റ് സീരീസിനു ഏകദേശം 4.4 കോടി രൂപയാണ് വില. ഡ്യൂവൽ ടോൺ നിറമാണ് സ്റ്റാൻഡേർഡ് എഡിഷനിൽ നിന്നും നൈറ്റ് സീരീസിനുള്ള പ്രധാന വ്യത്യാസം.

മൊജേവ് സിൽവർ നിറമാണ് ഷാഹിദ് കപൂറിന്‍റെ പുതു വാഹനത്തിന്‍റെ അപ്പർ പോർഷനു പകിട്ടേകുന്നത്. ഓനിക്സ് ബ്ലാക്ക് നിറമാണ് ലോവർ പോർഷനുള്ളത്.

4.0 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 എൻജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 550 ബിഎച്ച്പി പവറും 770 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഇത്. 9 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിനുള്ളത്. 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറുകിലോമീറ്റർ വേഗം കൈവരിക്കും.



Post a Comment

Previous Post Next Post

AD01

 


AD02