നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. ഹണി റോസ് വിമർശനത്തിന് അതീതയല്ല. വിമർശിക്കാൻ ആർക്കും സ്വാതന്ത്യ്രമുണ്ട് വസ്ത്രധാരണത്തിൽ മാന്യത വേണം. വസ്ത്രധാരണവും സംസാരിക്കുന്നതും എല്ലാ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.വാക്കുകൾ അമിതമാകരുത്. വസ്ത്രധാരണത്തിൽ സഭ്യതയുണ്ടാവണം. വാക്കിനും വസ്ത്രധാരണത്തിനും മാന്യതവേണം. ബോബി ചെമ്മണ്ണൂർ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കണമെന്നാണ് ഞാൻ ഹണി റോസിനോട് അഭ്യർത്ഥിച്ചത്.
ഹണി റോസിന്റെ പരാതിയെ സ്വാഗതം ചെയ്യുന്നു. തെറ്റുണ്ടെങ്കിൽ ജയിലിൽ പോകാൻ തയ്യാർ. കേസിനെ നിയമപരമായി നേരിടും.ഞാന്‍ ഒരു അഡ്വക്കേറ്റാണ് ഞാന്‍ തന്നെ കേസ് വാദിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
WE ONE KERALA -NM
Post a Comment