സ്പിരിറ്റ് നിർമ്മാണ കേന്ദ്രം വരുന്നതിനെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിന് പിന്നിലെന്ത്?കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന പ്രധാന കമ്പനിയുടെ ഉടമ കോൺഗ്രസ് മന്ത്രി


സംസ്ഥാനത്ത് സ്പിരിറ്റ് നിർമ്മാണ കേന്ദ്രം വരുന്നതിനെതിരെയുള്ള പ്രതിപക്ഷ എതിർപ്പ് അന്യ സംസ്ഥാന കമ്പനികൾക്ക് വേണ്ടിയോ? കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്നതിൽ പ്രധാന കമ്പനിയായ ഹർഷ ഷുഗേ‍ഴ്സിന്‍റെ ഉടമ കോൺഗ്രസ് മന്ത്രിയാണ്. കർണാടകത്തിലെ വനിത ശിശുവികസന മന്ത്രിയായ ലക്ഷ്മി ആർ ഹെബ്ബാല്ക്കറാണ് കമ്പനിയുടെ ചെയർപേ‍ഴ്സൺ. ഇവർ ഡി കെ ശിവകുമാറിന്‍റെ അടുത്ത അനുയായിയാണ്. കമ്പനിയുടെ ഡയറക്ടർ മന്ത്രിയുടെ മകനായ മൃണാൽ ഹെബ്ബാല്ക്കർ ആണ് . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് മൃണാൽ ഹെബ്ബാല്ക്കർ. മഹാരാഷ്ടയിലെ അതാനി ഷുഗേ‍ഴ്സിന്‍റെ ചെയർമാൻ ബിജെപി എം എൽ എ ശ്രീമന്ത് ബലസാഹേബ് പാട്ടിൽ ആണ്. ഇദ്ദേഹം മുൻ കോൺഗ്രസ് നേതാവ് ആണ്. മഹാരാഷ്ട്രയിയെ റാഡിക്കോ എൻ വി ഡിസ്റ്റിലറീസ് ഡയറക്ടർ മുതിർന്ന ബിജെപി നേതാവിന്‍റെ ഭർത്താവ് ആണ്. ബിജെപി നേതാവ് പങ്കജ മുണ്ടയുടെ ഭർത്താവ് അമത് പാൽവേയാണ് ഡയറക്ടർ.



Post a Comment

Previous Post Next Post

AD01

 


AD02