സാക് ഫെസ്റ്റ്; അത്ലറ്റിക്സ് ഡേ വള്ളിയാട് വയലിൽ വെച്ച് നടന്നു


ഇരിട്ടി സാക് അക്കാദമിയിൽ ആറ്  ദിവസങ്ങളായി സംഘടിപ്പിക്കുന്ന സാക് ഫെസ്റ്റിൽ അഞ്ചാം ദിനമായ അത്ലറ്റിക്സ് ഡേ വള്ളിയാട് വയലിൽ വെച്ച് നടന്നു. ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ പി രഘു ജാവലിൻ എറിഞ്ഞു കൊണ്ട് ഉദ്ഘാടനം ചെയ്തു. SAC മാനേജിങ് ഡയറക്ടർ K T അബ്ദുള്ള അധ്യക്ഷത വഹിച്ചു.


അഡ്മിനിട്രേറ്റർ നിഷ പ്രജിത്ത് സ്വാഗതംവും അധ്യാപകനായ ബിജു കുര്യൻ നന്ദി പറഞ്ഞു. അധ്യാപകരായ ആൻറണി ഫ്രാൻസിസ്, എബിൻ സെബാസ്റ്റ്യൻ, ശിവേഷ് ശശി, ശ്രീജ ഉദയകുമാർ, ലീന സുമേഷ്, ദിൽന, ഫർസാന, സിയാദ് എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post

AD01

 


AD02