നിക്ഷേപ സാധ്യതകൾ തുറന്നിട്ട് പ്രഥമ വിഴിഞ്ഞം കോൺക്ലേവ് ഇന്ന് സമാപിക്കും

 



നിക്ഷേപ സാധ്യതകൾ തുറന്നിട്ട് പ്രഥമ വിഴിഞ്ഞം കോൺക്ലേവ് ഇന്ന് സമാപിക്കും. വ്യവസായ സൗഹൃദമായി മാറിയ കേരളത്തിന് വിഴിഞ്ഞം തുറമുഖം പുതിയ സാധ്യതകളാണ് തുറക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 300 പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തത്.ധനമന്ത്രി കെ എന്‍ ബാലഗോപാലായിരുന്നു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. വിഴിഞ്ഞം ആഗോള കവാടമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ മുഴുവന്‍ കേരളത്തിന്റെ മുന്നേറ്റത്തിന് പ്രയോജനപ്പെടുത്തുകയാണ് രാജ്യാന്തര കോണ്‍ക്ലേവിന്റെ ലക്ഷ്യം. ഉദ്ഘാടന സെഷനില്‍ ശശി തരൂര്‍ എംപി സംസാരിച്ചു.ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി ഏഴു വിഷയങ്ങളില്‍ പ്രസന്റേഷനുകളും നാലു വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും കോണ്‍ക്ലേവില്‍ നടക്കും.നിരവധി വിദേശ കമ്പനികളുടെ നിക്ഷേപത്തിനുള്ള ധാരണ പത്രം കോണ്‍ക്ലേവില്‍ ഒപ്പ് വയ്ക്കും.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02