ഇരിട്ടി : ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്തായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ചോർച്ച അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു, നാട്ടുകാരും ആശുപത്രി വാസികളും വെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോഴും ഒരാഴ്ച്ച കാലമായി റോഡിലൂടെ മണിക്കൂറുകളോളം വെള്ളം ഒഴുകി നശിക്കുമ്പോഴും അധികൃതരുടെ നിസംഗത തുടരുന്നു. ടാങ്കിൽ നിറക്കുന്ന വെള്ളം പൂർണ്ണമായും ഒഴുകി തീരുന്നത് വരെ ഇത് വഴിയുള്ള റോഡിലെ കാൽയാത്രയാത്രക്കാർക്കും ഇരുചക്ര യാത്രികർക്കും ഏറെ ദുരിതമാണ് തീർക്കുന്നതും. ഒന്നിട വിട്ട ദിവസങ്ങളിലാണ് ഇവിടെ വെള്ളം നിറക്കുന്നത് പോലും, പൊട്ടിയ പൈപ്പ് ശരിയാക്കുവാൻ അധികൃതർ ഉടൻ തയ്യാറാകേണം
WE ONE KERALA-NM
Post a Comment