ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ


ഫെബ്രുവരി 15ന് ശനിയാഴ്ച്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന്  ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സർവ്വീസ് ഉണ്ടാകും. രാത്രി 9.39, 9.47, 9.56, 10.04, 10.13,  10.21, 10.30, 10.39, 10.48, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെ.എല്‍.എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.38, 9.47, 9.55, 10.04, 10.12, 10.21, 10.29, 10.38, 10.46 , 10.55, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകും

Post a Comment

أحدث أقدم

AD01