ഔഷധസസ്യകൃഷി ആരംഭിച്ചു.

 


മയ്യില്‍: ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, മലബാർ ഔഷധ സസ്യ കർഷക സംഘം എന്നിവയുടെ സംയുക്താഭിമു ഖ്യത്തിൽ ദേശീയ ഔഷധ സസ്യ ബോർഡ് റീജിയണൽ കം ഫെസിലിറ്റി സെൻറർ സതേൺ റീജിയൻ്റെ സഹകരണത്തോടെ നടത്തുന്ന ഔഷധ സസ്യ കൃഷിയുടെ നടീൽ ഉദ്ഘാടനം 2026 ജൂൺ പതിനാലാം തീയതി ഞായറാഴ്‌ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ എട്ടാം മൈലിൽ മലബാർ ഔഷധസസ്വ കർഷകസംഘം മെമ്പർ കർഷകനായ ശ്രീ. എം. മജുവിൻ്റെ കൃഷിയിടത്തിൽ വെച്ച് തളിപ്പറമ്പ് എം.എൽ.എ.ശ്രീ.ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ഡോ. ഐ. ഉണ്ണികൃഷ്‌ണൻ നമ്പൂതിരി (മാനേജിംഗ് ട്രസ്റ്റി, ഇടൂഴി ഇല്ലം അയുർവേദ ഫൗണ്ടേഷൻ) അധ്യക്ഷനായിരുന്നു. മലബാർ ഔഷധസസ്യ കർഷക സംഘത്തിലെ ഔഷധ കൃഷി നടത്തുന്ന കർഷകർകുള്ള ധനസഹായ വിതരണം ശ്രീ. നിജിലേഷ് പറമ്പൻ നിര്‍വ്വഹിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. സുജനപാൽ വിശിഷ്ടാതിഥിയായിരുന്നു. ഡോ. ഐ. ഉമേഷ്  പദ്ധതി വിശദീകരിച്ചു. ഔഷധ കർഷകരുടെ ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ശ്രീ കെ കെ സുരേഷ് ബാബു (കൃഷി ഓഫീസർ, കുറ്റിയാട്ടൂർ) നിർവഹിച്ചു.                ചടങ്ങില്‍ ശ്രീമതി ഷീബ (മെമ്പർ, കുവാട്ടൂർ ഗ്രാമ പഞ്ചായത്ത്)  ശ്രീ കെ.കെ. രാമചന്ദ്രൻ (മയ്യിൽ റൈസ് പ്രൊഡ്യൂസരസ് കമ്പനി),ശ്രീ വി.ഒ. പ്രഭാകരൻ (കുറ്റാടൂർ മാംഗോ പ്രൊഡ്യൂസർസ് കമ്പനി),  ശ്രീ. വി.വി. ബാലകൃഷ്‌ണൻ (സെക്രട്ടറി TAFCOS മലപ്പട്ടം ശ്രീ. എം.വി. കുഞ്ഞിരാമൻ മാസ്റ്റർ (മലബാർ ഔഷധ സസ്) കർഷക സംഘം,ശ്രീ. എ.പി. ഹരിതൻ (സെക്രട്ടറി മലബാർ ഔഷധ സസ്യ കർഷകസംഘം), എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments