130-ാമത് മാരാമണ്‍ കണ്‍വെന്‍ഷന് കോഴഞ്ചേരി മാരാമണ്‍ മണല്‍പ്പുറത്ത് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനത്തിനാണ് പമ്പ മണപ്പുറത്ത് തുടക്കമാകുന്നത്.ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ വിദേശത്ത് നിന്നു ഉള്‍പ്പെടെയുള്ള സുവിശേഷകര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക.വിശ്വാസികള്‍ക്ക് കണ്‍വെന്‍ഷനുകളിലേക്ക് എത്തുവാന്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നുണ്ട്.
WE ONE KERALA -NM
Post a Comment