രഞ്ജി ട്രോഫി ഫൈനലിൽ ഇന്ന് നിർണായകമായ രണ്ടാം ദിനം; 153 റൺസ് നേടിയ ഡാനിഷ് മാലേവാർ പുറത്തായി


രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ന് നിർണായകമായ രണ്ടാം ദിനം. വിദർഭ ശക്തമായ നിലയിൽ. ഡാനിഷ് മാലേവാർ 153 റൺസ് നേടി പുറത്തായി. നിലവിൽ വിദർഭയുടെ ടീം ടോട്ടൽ 302/ 7എന്ന നിലയിലാണ്. വിദർഭയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. കേരളത്തിനെതിരെ നാല് വിക്കറ്റിന് 254 റൺസുമായി വിദർഭ ബാറ്റിംഗ് പുനരാരംഭിച്ച വിദർഭയ്ക്ക് ഡാനിഷ് മാലേവാറിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു. ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ നേടുക എന്നതാവും വിദർഭയുടെ ലക്ഷ്യം. ഇതേസമയം ആദ്യസെഷനിൽ തന്നെ പരമാവധി വിക്കറ്റുകൾ വീഴ്ത്തി വിദർഭയെ കുറഞ്ഞ സ്കോറിൽ പുറത്താക്കാനാവും കേരളത്തിന്‍റെ ശ്രമം. ഇന്നലെ 24 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ വിദർഭയെ ഡാനിഷ് മലേവർ, കരുൺ നായർ കൂട്ടുകെട്ടാണ് രക്ഷിച്ചത്. അവസാന സെഷനിൽ കരുൺ നായർ റണ്ണൗട്ടായത് കേരളത്തിന് ആശ്വാസമായി. വിദര്‍ഭ 12.5 ഓവറില്‍ 24-3 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ഇതിന് ശേഷമുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് വിദര്‍ഭയെ കരകയറ്റുകയായിരുന്നു. നാലാം വിക്കറ്റിലെ ഡാനിഷ് മലേവർ, കരുൺ നായർ കൂട്ടുകെട്ടിൽ 239 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് ചേര്‍ത്തത് ഒരുവേള കേരളത്തെ പ്രതിസന്ധിയിലാക്കി.

Post a Comment

Previous Post Next Post

AD01

 


AD02