17 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയെ ഏഴ് വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.വയനാട് തൊണ്ടര്‍നാട് കോറോത്തെ കൊയിറ്റിക്കണ്ടിയിൽ കെ സി വിജേഷ്(25)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ രാജേഷ് ശിക്ഷിച്ചത്.രണ്ടാം പ്രതി പുല്‍പ്പള്ളി പാതിരിയിലെ കുന്നത്ത് ചാലിൽ വീട്ടില്‍ കെ കെ മനോജ്(30) നെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.2022 സപ്തംബര്‍ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.രാവിലെ സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ വിജേഷ് കാറില്‍തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുമായി വീട്ടിലെത്തിയപ്പോൾ വിജേഷിന്റെ വീട്ടുകാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ മറ്റൊരു വീട്ടിലെത്തി താമസിക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് വിജേഷ് പരിചയപ്പെട്ടത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയത് തളിപ്പറമ്പ് പ്രിൻസിപ്പൽ
എസ് ഐ യായി രുന്ന ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പേരാവൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്.അന്നത്തെ തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ എ വി ദിനേശൻ ആണ് പ്രതികളെ അറസ്റ്റ് ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയത്.എസ് ഐ ദിനേശൻ കൊതേരി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
WE ONE KERALA -NM
Post a Comment