ഹജ്ജ് 2025 – പാസ്സ്പോർട്ട് സ്വീകരണ സ്പെഷല്‍ ക്യാമ്പ് സംഘടിപ്പിച്ച‍ു





 ജില്ലയില്‍ നിന്ന‍ും 2025 വർഷത്തെ ഹജ്ജ് കർമ്മത്തിന് പ‍ുറപ്പെട‍ുന്ന തീ‍ർത്ഥാടകര‍ുടെ പാസ്സ്പോർട്ട‍ുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ കാസർകോട് കലക്ട്രേറ്റിലെ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരിച്ചു. ആയിരത്തില്‍പരം തീർത്ഥാടകര‍ുടെ പാസ്സ്പോർട്ട‍ുകളാണ് തിങ്കളാഴ്ച്ച നടന്ന ക്യാമ്പില്‍ സ്വീകരിച്ചത്. മ‍ുന്‍ വർഷങ്ങളില്‍ കോഴിക്കോട‍ും കരിപ്പൂര‍ുമായിരുന്ന‍ു സ്വീകരിച്ചിര‍ുന്നത്. ജില്ലയില്‍ നിന്ന‍ുള്ള ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി (വൈസ് ചെയർമാന്‍ നീലേശ്വരം നഗരസഭ) ഷംസുദ്ധീന്‍ അരിഞ്ചിറ (ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്‍ , നീലേശ്വരം നഗരസഭ) എന്നിവരുടെ ഇടപെടലിന്റെ ഭാഗമായാണ് ഈ വർഷം ജില്ലയില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.ചടങ്ങില്‍ ഷംസുദ്ധീന്‍ അരിഞ്ചിറ അദ്ധ്യക്ഷതവഹിച്ചു നീലേശ്വരം മുനിസിപ്പൽ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്ത‍ു. ജില്ലാ ട്രൈനർ മുഹമ്മദ് സലീം സ്വാഗതവും ട്രൈനർ സിറാജുദ്ധീന്‍ തെക്കില്‍ നന്ദിയും പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഒഫീഷ്യലുകളായ അസ്സൈന്‍ പി കെ, മുഹമ്മദ് ജസീം, നബീല്‍ എന്നിവർ സംബന്ധിച്ച‍ു. പാസ്സ്പോ‍ർട്ട് സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 18 ആണ്. ക്യാമ്പില്‍ സമർപ്പിക്കാത്തവർ നിശ്ചിത സമയത്തിനകം കരിപ്പൂരിലെ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ പ്രാദേശിക ഓഫീസിലോ സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02