ബിബിൻബാബുവിന്റെയും ഭാര്യയുടെയും കെണിയിൽ വീണവരിൽ ഏറെയും പ്രവാസികൾ; ബില്യൻബീസിന്റെപേരിൽ തട്ടിയെടുത്തത് 250 കോടി രൂപ



തൃശൂർ:ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളെന്ന്  പോലീസ്.ആർട്ടിഫിഷ്യൽഇന്റലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്ന വാഗ്ദാനത്തിൽ വീണാണ് പലരും ട്രേഡിങ്സ്ഥാപനമായ ബില്യൻ ബീസിൽ പണം നിക്ഷേപിച്ചത്. 250 കോടി രൂപയാണ് ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവർ ചേർന്ന് തട്ടിയെടുത്തത് എന്നാണ് പ്രാഥമിക നിഗമനം. കേരളം വിട്ട ഇവരെതിരിച്ചെത്തിക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി.വിദേശത്ത് ജോലി ചെയ്യുന്നവരെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടത്.നാടുവിട്ടുപോയി കഷ്ടപ്പെട്ട് സമ്പാദിച്ചപണംസുരക്ഷിതമായി കൂടുതൽ ലാഭത്തിൽനിക്ഷേപിക്കാൻ ആഗ്രഹിച്ചവരെയെല്ലാം ബിബിൻ ബാബുവും ഭാര്യയും സഹോദരനും ചേർന്ന് കെണിയിലാക്കുകയായിരുന്നു. ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവച്ചാണ് പ്രതികൾനിക്ഷേപകരെ ആകർഷിച്ചത്.10ലക്ഷം രൂപനിക്ഷേപിച്ചാൽ വർഷംതോറും ആറു ലക്ഷം രൂപ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 32 നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നാലുകേസുകൾപൊലീസ് റജിസ്റ്റർ ചെയ്തു. 1.95കോടിരൂപനഷ്ടപ്പെട്ട ഏങ്ങണ്ടിയൂർ സ്വദേശി ബിന്ദുവിന്റെ പരാതിക്രൈംബ്രാഞ്ചിനുകൈമാറി.തട്ടിപ്പിനിരയായ നൂറ്റമ്പതോളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്ന്  പരാതിനൽകിയവർ പൊലീസിനെ അറിയിച്ചു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02