നെടുമ്പാശേരി: വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മുന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശികളുടെ മകളാണ് അപകടത്തിൽപെട്ടത്. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിന് സമീപമാണ് അപകടം നടന്നത്. കുട്ടി ഓടിക്കളിക്കുന്നതിനിടയിൽ കുഴിയിൽ വീണതാവാം എന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഉച്ചയോടു കൂടി സ്ഥലത്തെത്തിയതായിരുന്നു കുട്ടിയും കുടുംബവും. കുഴിയിൽ വീണ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു എങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടം സംബന്ധിച്ച കൂടുതൽ കാര്യങ്ങളിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

Post a Comment