പാലക്കാട് : ചാലിശേരി സഹയാത്ര ചാരിറ്റമ്പിൾ സൊസൈറ്റി സെക്രട്ടറി വാസുണ്ണി പട്ടാഴിയെക്കുറിച്ച് ഡോ. ജയരാജാണ് ഞാൻ അങ്ങോട്ട് വരാം പുസ്തകം എഴുതിയത്
വിധിയെ പഴിച്ച് വീൽച്ചെയറിൽ കാലം തള്ളിനീക്കാമായിരുന്നു വാസുണ്ണിക്ക്. പക്ഷെ, മനസ്സുനിറയെ കരുത്തുള്ളപ്പോൾ അതിന് സാധിക്കില്ലെന്ന് ജീവിതംകൊണ്ട് അദ്ദേഹം ഇതിനകം തെളിയിച്ചു.പ്രതിസന്ധിയെ അതിജീവിച്ചും ആത്മവിശ്യാസത്തോടെ മുന്നോട്ട് പോയ ഒരാൾ എന്ന നിലയിൽ ജീവിതം മറ്റുള്ളവർക്ക് പ്രചോദനംനൽകുന്നു
തളർച്ച വകവെക്കാതെ മുന്നോട്ടുപോവുകമാത്രമല്ല, വിധിതളർത്തിയവർക്കെല്ലാം സഹോദരനെന്നപോലെ തണലാവുകയാണ് ഈ 61 കാരൻ
1983 ൽ ബെംഗളൂരുവിലെ വാഹനാപകടത്തിലാണ് തിരുവേഗപ്പുറ പട്ടാഴി കോമത്ത് രാമൻ നായർ - പാറുക്കുട്ടിയമ്മ ദമ്പതിമാരുടെ ആറുമക്കളിൽ നാലമനായ വാസുദേവൻ എന്ന വാസുണ്ണിയുടെ ജീവിതം മാറിമറയുന്നത്.
പത്തൊൻപതാം വയസ്സിൽ പട്ടാളത്തിൽ ചേരാനുള്ള മോഹവുമായാണ് ബെംഗളൂരുവിലെത്തിയത്.അപകടത്തിൽ ഗുരുതരപരിക്കേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടി. പക്ഷേ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കു താഴെ തളർന്നു. തുടർന്ന് വർഷങ്ങൾ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. 26 വയസിൽ ഒരു വൃക്കയും എടുത്തു മാറ്റിയതോടെ വേഗമുള്ള ജീവിതം പെട്ടെന്നാണ് കിടക്കയിലായത്.
രണ്ട് പതിറ്റാണ്ടുകാലം വീട്ടിലെ മുറികളിൽ ജീവിതം തള്ളി നീക്കി. ഒടുവിൽ വിധിയെന്നുകരുതി ജീവിതം ഇരുട്ടിലാക്കേ ണ്ട എന്ന് സ്വയം തീരുമാനിച്ചു. പിന്നെ അതിനായി ശ്രമം തുടർന്നു
അരക്ക് കീഴോട്ട് തളർന്ന മലപ്പുറം സ്വദേശി തോരപ്പാ മുസ്തഫ അദ്ദേഹത്തിന് സഞ്ചരിക്കാൻ ഒരു കാറ് ഡിസൈൻ ചെയ്ത വാർത്ത പത്രത്തിൽ കണ്ടു. മുസ്തഫയെക്കൊണ്ട് കൈ കൊണ്ട് ഓടിക്കുന്ന വാഹനം തരംപ്പെടുത്തി അദ്ദേഹം തന്നെ ഡ്രൈവിംഗ് പഠിപ്പിച്ചു 2004 ൽ സ്വന്തം ബിസിനസ് നടത്തി പഴയ കാർ മാറ്റി പുതിയതു വാങ്ങി പിന്നീട് 15 വർഷത്തെ കാലാവധി കഴിഞ്ഞ സമയത്താണ് , 2020 പരുതൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 1979 എസ്.എസ്. എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സഞ്ചരിക്കാൻ മറ്റൊരു കാറ് നൽകി സഹപാഠികൾ വാസുണ്ണിയെ ചേർത്തുപിടിച്ചു.
2003-ൽ തിരുവേഗപ്പുറ ചെക്പോസ്റ്റിനുസമീപം സ്പെയർ പാർട്‌സ് കട ആരംഭിച്ചു ചെറിയ വരുമാനം കിട്ടി തുടങ്ങിയതോടെ തന്നെപ്പോലെ സങ്കടപ്പെടുന്നവർക്ക് താങ്ങാവാൻ ശ്രമിച്ചു.
അവധിദിവസങ്ങളിൽ സമാനദുരിതമനുഭവിക്കുന്നവരെ നേരിൽക്കാണാൻ സമയം കണ്ടെത്തി. പിന്നീട് സാന്ത്വനപ്രവർത്തനങ്ങളിലും സജീവമായി. ചാലിശേരി സഹയാത്ര' ചാരിറ്റബിൾ സെക്രട്ടറി , സുരക്ഷാ' ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വീൽച്ചെയറിൽ കഴിയുന്നവരുടെ ക്ഷേ മത്തിനായി ഓൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡ റേഷൻ എന്ന സംഘടന രൂപവൽകരിക്കാനും മുൻനിരയിൽ നിന്നു മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്നു നിലവിൽ സംസ്ഥാന വൈസ് പ്രസിഡൻ്റായി പ്രവർത്തിക്കുന്നു , കേരളത്തിനകത്തും പുറത്തും വലിയ സുഹൃദ് കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹംസഹയാത്രയുടെപ്രവർത്തനങ്ങൾക്കായി യു എ ഇയിലും പോയിട്ടുണ്ട് 2017 ൽ ഹാർട്ട് അറ്റാക്കിനെ തുടർന്ന് ഹാജിയോപ്ലാസ്റ്റിലൂടെ രണ്ട് ബ്ലോക്ക് നീക്കി സമാന രീതിയിൽ 2022 ലും ആൻജിയോപ്ലാസ്റ്റിക് ചെയ്തു മരുന്നിൻ്റെ സഹായത്തോടെ മുന്നോട്ട് പോകുമ്പോഴും തളരാത്ത മനസ്സുമായി മുന്നോട്ട് കുതിക്കുകയാണ്
വാസുണ്ണിയുടെ സാന്ത്വനപ്രവർത്തനങ്ങളുടെ വേഗതക്കുള്ള അംഗീകാരം കൂടിയാണ് സഹയാത്രയുടെ പുതിയ കെട്ടിടം. അതിജീവിനത്തിൻ്റെ അതിരുകൾ താണ്ടിയ വാസ്സുണ്ണി... ഞാൻ അങ്ങോട്ട് വരാം യാത്ര തുടരുകതന്നെയാണ്
വാസുണ്ണി പട്ടാഴിയുടെ ജീവിത കഥ ഞാൻ അങ്ങോട്ട് വരാം മന്ത്രി എം.ബി രാജേഷ് ഷീബ അമീറിന് പുസ്തകം കൈമാറി പ്രകാശനം ചെയ്തു. പുസ്തക ചർച്ചയും നടന്നു
എഴുത്തുകാരനായ ചാലിശേരി സ്വദേശി ഡോ ജയരാജ് 110 പേജുള്ള പുസ്തകം നാലുമാസം എടുത്താണ് പൂർത്തികരിച്ചത്
🖋️ REPORT : എ.സി ഗീവർ ചാലിശേരി
WE ONE KERALA
Post a Comment