സായി ഗ്രാമം ഡയറക്ടർ ആനന്ദകുമാർ രണ്ടു കോടി രൂപ വാങ്ങിയതായി സിഎസ്ആർ ഫണ്ട് തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണൻ. മൂവാറ്റുപുഴ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ നിന്നാണ് പണം ട്രാൻസ്ഫർ ചെയ്തത്. ലാലി വിൻസന്‍റിനും 46 ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്. പണം ഇടപാട് സംബന്ധിച്ച ബാങ്ക് രേഖകളും വാട്സ്ആപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. അഞ്ചു സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതായും തെളിഞ്ഞു. മുട്ടത്ത് 85 ലക്ഷം രൂപക്ക് 50 സെന്‍റ്, കുടയത്തൂരിൽ 40 ലക്ഷം രൂപക്ക് രണ്ടിടത്ത് ഭൂമി, ഈരാറ്റുപേട്ടയിൽ 23 സെന്‍റ് സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. കുടയത്തൂരിൽ 50 സെന്‍റിന് അഡ്വാൻസ് നൽകുകയും ചെയ്തു. പണം കൈപറ്റിയെന്ന് വ്യക്തമായതോടെ ആനന്ദകുമാറിന്റെ പങ്ക് അന്വേഷിക്കുന്നത് വേഗത്തിലാകും. പദ്ധതിയുടെ തുടക്കത്തില്‍ ആനന്ദകുമാറും സഹകരിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇത്ര വലിയ തട്ടിപ്പ് നടത്തിയത് ആനന്ദകുമാര്‍ സംഘടനയുടെ തലപ്പത്ത് ഉള്ളതുകൊണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആനന്ദകുമാര്‍ സ്ഥാപക ഡയറക്ടറായ സായി ഗ്രാമത്തില്‍ നടന്നത് നിരവധി പരിപാടികളാണ്.അതേ സമയം, തട്ടിപ്പിൽ വിവിധ ജില്ലകളിൽ പരാതി പ്രളയം തുടരുകയാണ്. കോഴിക്കോട് 11 എൻജിഒ സംഘടനകൾ വഴിയാണ് ജില്ലയിൽ തട്ടിപ്പ് നടത്തിയത്. 5000 ലധികം പേർ തട്ടിപ്പിന് ഇരയായതായാണ് ലഭിക്കുന്ന വിവരം. ഇടനിലയായി പ്രവർത്തിച്ച എൻജിഒ സംഘടനകളാണ് കോഴിക്കോട്ടെ പരാതിക്കാർ. പണം നഷ്ടമായവർ സംഘടനകളെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് എൻജിഒകൾ തന്നെ പരാതിക്കാരാവുന്നത്. ആനന്ദകുമാർ, അനന്തു കൃഷ്ണൻ എന്നിവരെ പ്രതി ചേർത്താണ് പരാതി.അതേ സമയം, സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. തട്ടിപ്പില്‍ കോണ്‍ഗ്രസ് ബിജെപി കൂട്ടുകച്ചവടമാണ് നടന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ധര്‍ണ്ണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു. സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ ജനങ്ങളെ കബളിപ്പിച്ച കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, സെക്രട്ടറി ഡോ. ഷിജുഖാന്‍, ഡിവൈഎഫ്‌ഐ നേതാക്കളായ വിഎസ് ശ്യാമ, എഎം അന്‍സാരി, എല്‍എസ് ഷിജു, ഹാഹിന്‍, ആര്‍ ഉണ്ണികൃഷ്ണന്‍, ആദര്‍ശ് കാരോട്, വിദ്യമോഹന്‍, ഷാനവാസ് എന്നിവര്‍ സംസാരിച്ചു.
WE ONE KERALA -NM
Post a Comment