സ്കൂട്ടർ തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

 



സ്കൂട്ടർ തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി അനന്തു കൃഷ്ണൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.അതിനിടെ സിഎസ്ആർ തട്ടിപ്പിൽ അനന്തു കൃഷ്ണനെതിരെ ഇന്ന് തൃശ്ശൂരിലും പൊലീസ് കേസെടുത്തു. തൃശ്ശൂർ അന്തിക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.7 വനിതകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.നാലുപേർക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തും മൂന്നുപേർക്ക് ഗ്രഹോപകരണങ്ങൾ വാഗ്ദാനം ചെയ്തും പണം തട്ടിയെന്നതാണ് കേസ്.തൃശ്ശൂർ വടക്കാഞ്ചേരിയിലും പരാതിയുണ്ട്.മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്.പരാതികളിൽ പൊലീസ് നടപടി ഇന്നുണ്ടായേക്കുമെന്നാണ് സൂചന.48 പേർക്ക് വടക്കാഞ്ചേരിയിൽ പണം നഷ്ടമായി എന്നാണ് പ്രാഥമിക വിവരം.അതിനിടെ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ബുഷറാ റഷീദിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.ബുഷറ റഷീദിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ സീഡ് സൊസൈറ്റി രൂപീകരിച്ചു എന്നാണ് ആരോപണം.തട്ടിപ്പിൽ കൗൺസിലറുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസിൽ ഡിവൈഎഫ്ഐ പരാതി നൽകിയിട്ടുണ്ട്.ബുഷറാ റഷീദിനെതിരെ വ്യാപക പോസ്റ്റർ പ്രചാരണമാണ് വടക്കാഞ്ചേരിയിൽ നടക്കുന്നത്.

WE ONE KERALA -NM






Post a Comment

Previous Post Next Post

AD01

 


AD02