ജാതിവ്യവസ്ഥ അവസാനിച്ചാൽ മാത്രമേ, ഇന്ത്യ യഥാർഥ ഹിന്ദു രാഷ്ട്രമാകൂ എന്ന് ശ്രീ എം. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അഭിപ്രായ പ്രകടനം. ഹിന്ദുരാഷ്ട്രം എന്നതിനെ രാഷ്ട്രീയ അർഥത്തിലേക്ക് ചുരുക്കരുതെന്നും സനാതന വ്യാഖ്യാനത്തെക്കുറിച്ചാണ് താൻ പറയുന്നതെന്നും ശ്രീ എം വ്യക്തമാക്കി. ഹിന്ദു മതത്തിൽ ജാതിവ്യവസ്ഥ കയറിക്കൂടിയത് ഏറെക്കാലം കഴിഞ്ഞിട്ടാണ്. മഹാഭാരതം എഴുതിയ വേദവ്യാസന്റെ അമ്മ മുക്കുവസ്ത്രീ ആയിരുന്നു. ഒരാളെ ജന്മംകൊണ്ടല്ല, കർമം കൊണ്ടാണ് വിലയിരുത്തേണ്ടത്. ഇന്ന് ബ്രാഹ്മണർ എന്ന് പറഞ്ഞ് നടക്കുന്ന പലരുടെയും ജീവിത ശൈലി വളരെ മോശമാണെന്നും ശ്രീ എം ചൂണ്ടിക്കാട്ടി. “ചിലയാളുകൾക്ക് വളർന്നുവരുന്ന ചുറ്റുപാടുകളിൽ നിന്ന് തന്നെ ചില ഗുണങ്ങൾ ലഭിക്കും. മറ്റുള്ളവർത്ത് പരിശീലനത്തിലൂടെ ആ ഗുണങ്ങൾ സ്വായത്തമാക്കാനുള്ള സാഹചര്യത്തെ തടസപ്പെടുത്തരുതെന്നാണ് തന്റെ കാഴ്ചപ്പാട്”. ഹിന്ദു സ്വാതന്ത്ര്യമാണ് തന്നെ അതിലേക്ക് ആകർഷിച്ചത്. എന്നാൽ അതേ സ്വാതന്ത്ര്യം തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഹിന്ദു മതം താലിബാൻവത്കരിക്കപ്പെട്ടാൽ ലോകം നശിക്കുമെന്നും ശ്രീ എം പറഞ്ഞു. കാൾ മാർക്സിന്റെ ‘മൂലധന’ത്തിൽ ആത്മീയാംശം ഇല്ല. പൂർണമായും സാമ്പത്തിക കാഴ്ചപ്പാടാണുള്ളത്. മാർക്സ്, ഉപനിഷത്തുകൾ വായിച്ചിരുന്നെങ്കിൽ ‘മൂലധനം’ മറ്റൊരു തരത്തിലാകുമായിരുന്നു. ആത്മീയതയും ശാസ്ത്രവും ഒരുമിച്ച് പോകണമെന്നും ശ്രീ എം അഭിപ്രായപ്പെട്ടു. ആത്മീയത ശാസ്ത്രവിരുദ്ധമല്ല. ശാസ്ത്രവും ആത്മീയതയും ഒരുമിച്ച് പോയ കാലമുണ്ടായിരുന്നുവെന്നും അത് ഉടൻ തിരിച്ചെത്തുമെന്നും ശ്രീ എം പറഞ്ഞു.

Post a Comment