‘മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടക്കെതിരായ പോരാട്ടമാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ നയം’: പ്രകാശ് കാരാട്ട്


ബിജെപിക്കും ഹിന്ദുത്വ ശക്തികള്‍ക്കും എതിരായ നിലപാട് തുടരുമെന്നും ഇതിനായി മതനിരപേക്ഷ ശക്തികളുമായി സഹകരിക്കുമെന്നും സിപിഐഎം ഇടക്കാല കോ – ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യാ സഖ്യത്തിനൊപ്പം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണ അധികാരത്തില്‍ വന്നെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷം ഉണ്ടായില്ല. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി വഖഫ് ഭേദഗതി ബില്‍ കൊണ്ടു വരുന്നു. ഇത് ന്യൂനപക്ഷത്തോടുള്ള ആക്രമണമാണെന്നും ചുണ്ടിക്കാട്ടിയ അദ്ദേഹം മോദി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട കൂടുതല്‍ ശക്തമാക്കുകയാണെന്നും പാര്‍ട്ടിയുടെ രാഷ്ട്രീയ നയം തന്നെ ഈ അജണ്ടക്കെതിരായ പോരാട്ടമാണെന്നും പറഞ്ഞു. ജനാധിപത്യ- മതനിരപേക്ഷ പാര്‍ട്ടികളുമായി ബിജെപിക്കെതിരെ ഒരുമിച്ച് നീങ്ങും. പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കണം. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കണം. കേരളത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഐക്യത്തോടെ ശക്തമായി മുന്നോട്ടു പോകുന്നു. കേന്ദ്ര നിലപാടുകള്‍ക്കെതിര ശക്തമായി പ്രതിരോധിക്കുന്നുണ്ട്. കേരളത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും ശക്തമാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ആശയപരമായി നേരിട്ടതിലെ പോരായ്മയാണ് സംഭവിച്ചത്. മതേതര ശക്തികളുടെ വിശാലമായ ഐക്യത്തിന്റെ ആവശ്യകതയാണ് കോണ്‍ഗ്രസിനോടുള്ള സിപിഐഎം മനോഭാവം. പക്ഷെ പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യം ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.



Post a Comment

Previous Post Next Post

AD01

 


AD02