കാസര്‍ഗോഡ് പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല; മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി

 



കാസര്‍ഗോഡ് കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയില്‍ തുടരുന്നു. വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്.പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം തിരച്ചില്‍ തുടരും.ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലിയെ കണ്ടെത്തിയത്. തുരങ്കത്തിനുള്ളില്‍ നിന്നും ഗര്‍ജനം കേട്ടാണ് പ്രദേശവാസി സ്ഥലത്തെത്തിയപ്പോളാണ്പുലിയെ കണ്ടത്. തുടര്‍ന്ന്, വനം വകുപ്പ് അധികൃതര്‍ തുരങ്കത്തില്‍ വല വെച്ച് മൂടി. പ്രദേശത്ത് നിരന്തരം പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02